Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

1. ആമുഖം‌

സൈബര്‍ സുരക്ഷ സംസ്ഥാന IT അടിസ്ഥാന സൗകര്യങ്ങളുടെ ഒരു പ്രധാനഘടകമാണ്. CERT-K (സൈബര്‍ എമര്‍ജന്‍സി റെസ്പോന്‍സ് ടീം) ആണ് സംസ്ഥാന സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിയോഗിച്ചിട്ടുള്ളത്. 2010-ല്‍ സ്ഥാപിതമായ ഈ പ്രൊജക്ട് ഇ-ഗവേണന്‍സ് രംഗത്തെ സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ഡിജിറ്റല്‍ കേരളത്തിന്റേയും ഡിജിറ്റല്‍ ഇന്ത്യയുടെയും ചുവടു പിടിച്ച് ഡിജിറ്റല്‍ സമൂഹത്തിലേക്കുളള സുപ്രധാന കാല്‍വെയ്പുകള്‍ നടത്തുകയാണ്. ഇ-ഗവേണന്‍സ് രംഗത്ത് ഇത്തരത്തിലുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമ്പോള്‍ വിവര സുരക്ഷിതത്വത്തിന്റെ ഗൗരവം സര്‍ക്കാര്‍ മനസിലാക്കുന്നു. ഇത് മനസ്സില്‍ കണ്ടാണ്‌, സംസ്ഥാനത്തെ ഇലക്ട്രോണിക് വ്യവസ്ഥയുടെ വിശ്വാസ്യത കെട്ടിപ്പടുക്കാന്‍ സംവിധാനങ്ങളും നടപടിക്രമങ്ങളും CERT-K വിഭാവനം ചെയ്യുന്നത്.



പരാജയം അംഗീകരിക്കല്‍ വീക്ഷണം