Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

11. പരാജയം അംഗീകരിക്കല്‍

  1. പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനുള്ള സൗകര്യം

    സ്റ്റാര്‍ട്ട്‌അപ്പുകള്‍ വിവിധ തിരുത്തല്‍ ഘട്ടങ്ങളിലൂടെ കടന്നു പോകലിനും അഴിച്ചു പണിക്കും പുന:പ്രവര്‍ത്തനത്തിനും സംരംഭകന്‍ വിജ്ഞാനം ആര്‍ജിക്കുന്നതിന്റെ ഭാഗമായി കടന്നു പോകും. പരാജയപ്പെട്ട സംരംഭത്തില്‍ കടിച്ചു തൂങ്ങാതെ അടച്ചു പൂട്ടുന്നതിനുള്ള തീരുമാനമെടുക്കല്‍ നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായ സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവും ഒരുക്കുന്നതാണ്.

    1.1 പരിതാപകരമായ സ്റ്റാര്‍ട്ട്‌അപ്പ് നിക്ഷേപം

    ആശയത്തിന്റെ പ്രസക്തി കാരണം കടംവാങ്ങി നിക്ഷേപിക്കാന്‍ നിര്‍ബന്ധിതമാകുകയും, ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത്തരം സ്റ്റാര്‍ട്ട്അപ്പുകളുടെ കടം എഴുതിത്തള്ളുന്നതിനായി ഒരു നിധി ഡിസ്ട്രേസ്ഡ് സ്റ്റാര്‍ട്ട്‌അപ്പ് ഫണ്ടിനു കീഴില്‍ രൂപികരിക്കും. കേന്ദ്ര/സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരമുള്ള ഇന്‍കുബേറ്ററിലൂടെ ആകും നിധി നടപ്പിലാക്കുക. സര്‍ക്കാര്‍ സംഭാവന, ഇന്‍കുബേറ്ററുകളുടെ സംഭാവന, കോര്‍പറേറ്റുകളില്‍ നിന്നും ലഭ്യമാകുന്ന സിഎസ്ആര്‍ നിക്ഷപം എന്നിവയാണ് നിധിയുടെ സ്രോതസ്സ്. 40:30:30 (സര്‍ക്കാര്‍:ഇന്‍കുബേറ്റര്‍:സിഎസ്ആര്‍/മറ്റു നിക്ഷേപം) എന്ന അനുപാതത്തിലായിരിക്കും നിധിയിലേക്കുള്ള സംഭാവന. സര്‍ക്കാര്‍ വകുപ്പിന്റെ പ്രതിനിധി ആദ്ധ്യക്ഷനായുള്ള ഒരു സമിതി ഇന്‍കുബേറ്റര്‍ രൂപീകരിക്കും. ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, വ്യവസായത്തില്‍ നിന്നും ഒരു അംഗം, ഇന്‍കുബേറ്റര്‍ തീരുമാനിക്കുന്ന മറ്റു അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരിക്കും ഈ സമിതി.

  2. പുനസംരംഭക ശ്രമം

    ഇന്‍കുബേഷന്‍ ലഭിച്ച ഇന്‍കുബേറ്ററില്‍ നിന്നും സര്‍ക്കാറിനു (KSUM) ശുപാര്‍ശ ലഭിക്കുകയും മുന്‍കാല ചരിത്രം മികച്ചതും നിലവിലെ പദ്ധതി വിദഗ്ദ്ധ സമിതി അംഗീകരിച്ചതും ആണെങ്കില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റാര്‍ട്ടപ്പായിത്തന്നെ തുടരാം (3 വര്‍ഷത്തിനു ശേഷം).

  3. പരാജയപെട്ട സംരംഭകര്‍ ഇല്ല

    ആശയം, ശ്രമം, സ്റ്റാര്‍ട്ടപ്പുകള്‍ ഇവക്കു പരാജയം സംഭവിക്കാമെങ്കിലും പരാജയം സംഭവിച്ച സംരംഭകര്‍ ഇല്ല എന്നത് സര്‍ക്കാര്‍ മനസിലാക്കുന്നു. സ്റ്റാര്‍ട്ടപ്പ് സ്ഥാപിച്ചവരെ /സംരംഭകരെ പുതിയ സംരംഭം ഇന്‍കുബേറ്ററുകളില്‍ തുടങ്ങുന്നതിനോ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനോ മുന്‍ സംരംഭം പരാജയപ്പെട്ടത്‌ മൂലം വിലക്കില്ല . എന്നാല്‍ പ്രസ്തുത പരാജയം കൃത്രിമത്വം / സംശയസ്പദാമോ ആയ കാരണമാകരുത്. പരാജയപ്പെട്ട സംരംഭം കൂടുതല്‍ അറിവും പരിജ്ഞാനവും നല്‍കുമെന്നും അവ പ്രധാനപ്പെട്ടതാണെന്നും സര്‍ക്കാരിനു ബോധ്യമുണ്ട്.



സ്കെയില്‍ അപ്പ് ആമുഖം‌

Comments - 1

Person developed this policy is a visionary!

Suneesh
06-04-2017 9:44 pm