Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

10.4. സ്കെയില്‍ അപ്പ്

ആവാസ വ്യവസ്ഥയില്‍ ശ്രദ്ധിക്കപെട്ട പ്രധാന ന്യൂനത സ്റ്റാര്‍ട്ട്‌അപ്പുകള്‍ക്ക് വലുതാവുന്ന ഘട്ടത്തില്‍ ലഭിക്കുന്ന സഹായം കുറവാണെന്നതാണ്. ഈ സ്റ്റാര്‍ട്ടപ്പുകള്‍ നല്ല രീതിയില്‍ നിക്ഷേപം സംഭരിച്ചവയോ, മറ്റു വലിയ സംരംഭവുമായി ലയിപ്പിക്കുകയോ/ ഏറ്റെടുക്കുകയോ ചെയ്യുന്നതാണ്.

  1. സ്കെയില്‍ അപ്പുകള്‍ക്ക് അടിസ്ഥാന സൗകര്യ സഹായം:.

    സര്‍ക്കാര്‍ ഉടമസ്ഥതയിലോ/സഹായത്താലോ ഉള്ള പാര്‍ക്കുകളില്‍ നിര്‍മിച്ച സ്ഥലത്ത് അടിസ്ഥാന സൗകര്യം കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉദേശിക്കുന്നു. വാടക തിരികെ നല്‍കുന്ന (ചതുരശ്ര അടിക്കു 20 രൂപ, ഏറ്റവും അധികം 50%, ഇതില്‍ ഏതാണോ കുറവ് സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം, വളര്‍ച്ച എന്നിവയ്ക്ക് വിധേയമായി) രീതിയില്‍ ഇത് നടപ്പാക്കും.

  2. പരിവര്‍ത്തന കാലഘട്ടത്തിലെ ദീര്‍ഘിപ്പിച്ച സഹായം

    2.1. ലയിച്ച / ഏറ്റെടുത്ത / കൂട്ടിച്ചേര്‍ത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് :

    പ്രസക്തമായ മൂല്യം ഉള്ളതും മാറ്റം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നല്‍കി ഒരു വര്‍ഷം വരെ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും രൂപം പ്രാപിച്ചയ ലയിച്ച / ഏറ്റെടുത്ത / കൂട്ടിച്ചേര്‍ത്ത സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ട്‌ അപ്പുകള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.

    2.2 നിക്ഷേപം സ്വീകരിച്ചു സ്റ്റാര്‍ട്ട്‌അപ്പുകളുടെ വികസനം:

    സ്റ്റാര്‍ട്ട്‌അപ്പുകളുടെ നിര്‍വചനം അനുസരിച്ച് കാലാവധി (3 വര്‍ഷം) കഴിഞ്ഞതും കാര്യമായ നിക്ഷേപം ലഭിച്ചതും മൂല്യം സൃഷ്ടിച്ചതുമായ സ്റ്റാര്‍ട്ട്‌അപ്പുകള്‍ക്ക് എല്ലാ പദ്ധതികളും അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ ദീര്‍ഘിപ്പിച്ചു നല്‍കും.

  1. ലയിച്ച / ഏറ്റെടുത്ത / കൂട്ടിച്ചേര്‍ത്ത സംരംഭങ്ങള്‍ക്കു സര്‍ക്കാര്‍ ധന സഹായം

    സ്റ്റാര്‍ട്ട്‌ അപ്പില്‍ നിന്നും രൂപം പ്രാപിച്ചു ലയിച്ച / ഏറ്റെടുത്ത / കൂട്ടിച്ചേര്‍ത്ത സ്ഥാപനങ്ങള്‍ പ്രസക്തമായ മൂല്യമുളളവയാണെങ്കില്‍ അവയ്ക്ക് ഗ്രാന്റോ കടമോ ആയി ധനസഹായം നല്‍കുന്ന സര്‍ക്കാര്‍ ധനകാര്യ ഏജന്‍സികളുടെ സഹായം തുടര്‍ന്നും നല്‍കും .

  2. കടം മൂലധനമായി മാറ്റല്‍

    കേരളത്തില്‍ കേന്ദ്രീകരിച്ച് SEBI അംഗീകാരമുള്ള നിധികളില്‍ നിയന്ത്രിത പങ്കാളി ആയി സര്‍ക്കാര്‍ ചേരുകയും പരമാവധി 25% നിക്ഷേപിക്കുകയും ചെയ്യും.



വാണിജ്യവല്‍ക്കരണം പരാജയം അംഗീകരിക്കല്‍