Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

10.3. വാണിജ്യവല്‍ക്കരണം

  1. വിപണി പരിചയപ്പെടുത്തലും ശൃംഖല സ്ഥാപിക്കലും

    ആഗോള ഗവേഷണ സ്ഥാപനങ്ങളുടെ വിപണി വൈഭവങ്ങളുമായി ബന്ധപ്പെടാനുള്ള സൗകര്യവും, സാമ്പ്രദായിക റിപ്പോര്‍ട്ടുകളിലൂടെയും വിപണി തുറന്നു കാട്ടുന്നതിനുള്ള അവസരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാക്കും. ആവാസ വ്യവസ്ഥയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി അത്തരം സ്ഥാപനങ്ങളുമായി KSUM ബന്ധപെട്ടു എന്റര്‍പ്രൈസ് ലൈസന്‍സ് ലഭ്യമാക്കും.

  2. കര്‍മ്മ ശേഷി വികസനവും അന്താരാഷ്ട്ര വിപണനവും

    KSUM-ലൂടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിലവിലെ അന്താരാഷ്ട്ര വിപണി പരിചയപെടുത്തുന്ന പദ്ധതി പ്രതിനിധി സംഘ സന്ദര്‍ശന പരിപാടികള്‍, പുതിയതോ ശ്രേഷ്ഠമായതോ ആയ കര്‍മ്മ ശേഷി വികസനവും കണക്കിലെടുത്ത് മത്സരങ്ങളില്‍ പങ്കെടുക്കുക എന്നിവ കൂടി ഉള്‍പ്പെടുത്തി വികസിപ്പിക്കും. മത്സരത്തിലൂടെ തിരഞ്ഞെടുക്കുന്ന 25 സ്കൂള്‍/ കോളേജ് വിദ്യാര്‍ഥികളെ സിലിക്കണ്‍ വാലി വിസിറ്റ് പരിപാടി (S-V2) അനുസരിച്ച് സിലിക്കണ്‍ വാലി സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടാക്കും.

  3. വിപണന സഹായം

    ഡിജിറ്റല്‍ വിപണനത്തിനും അനുബന്ധ പിആര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിന് ഏജന്‍സികളെ തിരഞ്ഞെടുത്തു പട്ടിക തയ്യാറാക്കും.

  4. നിക്ഷേപ സമാഹരണത്തിനുള്ള സഹായം (KSIDC/KFC/നിക്ഷേപ ശൃംഖല)

    സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രേഖകള്‍ തയ്യാറാക്കുന്നതിനും സാമ്പത്തിക കാര്യങ്ങള്‍ക്കുമായി സഹായം ലഭിക്കുമെന്നു സൂക്ഷ്മ പരിശോധന, തിരഞ്ഞെടുപ്പ് എന്നീ നടപടിക്രമത്തിലൂടെ ഉറപ്പാക്കിയ സ്ഥാപനങ്ങളുടെയും വ്യക്തിഗത പ്രൊഫഷണലുകളുടെയും പട്ടിക തയ്യാറാക്കും.

  5. ആദ്യ കാല വിപണി സഹായം (സര്‍ക്കാര്‍ , പ്രാരംഭ പ്രൊജക്ടുകള്‍)

    സ്റ്റാര്‍ട്ട്‌അപ്പുകള്‍ക്ക് സര്‍ക്കാരില്‍ പ്രാരംഭ പ്രൊജക്ട് ചെയ്യുന്നതിനും സര്‍ക്കാരില്‍ പ്രയോഗിക്കത്തക്ക ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനുമുള്ള (DEMO DAY) സൗകര്യം നല്‍കി വിപണിയെ നേരത്തെ തന്നെ സ്വന്തമാക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനു സര്‍ക്കാര്‍ ശ്രമം നടത്തും. 5 ലക്ഷത്തിനു താഴെ ചെലവുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും നേരിട്ട് നടപ്പാക്കാന്‍ ആകും വിധം നിയമ ഭേദഗതി കൊണ്ടുവരും.

  6. നിയമ പ്രകാരമുള്ള സേവനങ്ങള്‍:

    കമ്പനി രൂപവല്‍ക്കരണം, അപേക്ഷകള്‍ സമര്‍പ്പിക്കല്‍, കണക്കുണ്ടാക്കല്‍, നികുതി എന്നീ നിയമ പ്രകാരമുള്ള കാര്യങ്ങള്‍ക്കു സ്റ്റാര്‍ട്ട്‌അപ്പുകളെ സഹായിക്കുന്ന ഏജന്‍സികളുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കും



ഉല്പന്ന വികസനം സ്കെയില്‍ അപ്പ്

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text