Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

10.2. ഉല്പന്ന വികസനം

  1. സീഡ് സഹായം
    KSUM-ല്‍ നിന്നും നിലവില്‍ ലഭിക്കുന്ന സീഡ് സഹായം കുറഞ്ഞ പലിശയുള്ള വായ്പയാണ്. KSIDC-യുടെ പദ്ധതി പോലെ മാറ്റം വരുത്താവുന്ന ഘടകമായി ഈ പദ്ധതി ഉയര്‍ത്തും. ഇന്നൊവേറ്റര്‍മാര്‍, നൂതന ഉല്പന്നങ്ങള്‍ സൃഷ്ടിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ക്ക് ഇന്നവേഷന്‍/ ആദ്യ മാതൃക എന്നിവയ്ക്ക് സഹായം നല്‍കുന്നതിനു ഒരു നിധി രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും. 10 ലക്ഷം രൂപയോ ചെലവിന്റെ 50 ശതമാനമോ ഏതാണോ കുറവ് അത് ഗ്രാന്റ് ആയി നല്‍കും.

  2. പരീക്ഷണ ശാലകള്‍ക്കുള്ള സഹായം

    2.1. Future labs
    ഫ്യൂച്ചര്‍ ലാബുകള്‍: സ്റ്റാര്‍ട്ട്‌അപ്പുകള്‍/ ഇന്നൊവേറ്റര്‍മാര്‍ക്ക് ഉല്പന്ന വികസനത്തിനും പരീക്ഷണത്തിനുമായി ഉപയോഗിക്കാന്‍ കഴിയുന്ന ഭാവി സകേതികതക്കുള്ള പരീക്ഷണ ശാല കേരള സ്റ്റാര്‍ട്ട്‌അപ്പ് മിഷനില്‍ സ്ഥാപിക്കും.

    2.2. Fab Labs
    ഫാബ് ലാബുകള്‍: തിരുവനന്തപുരത്തും കൊച്ചിയിലുമായി സ്ഥാപിച്ചിട്ടുള്ള ഫാബ് ലാബുകളും, എഞ്ചിനീയറിംഗ് കോളേജുകളില്‍ സ്ഥാപിക്കുന്ന മിനി ഫാബ് ലാബുകളും ഇന്നവേറ്റര്‍മാര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വേഗത്തില്‍ ആദ്യ മാതൃക രൂപീകരിക്കുന്നതിനു സഹായിക്കും.

  3. സാങ്കേതിക മാര്‍ഗനിര്‍ദേശം
    സാങ്കേതിക വിദഗ്ദ്ധര്‍ / മേന്റെര്‍മാര്‍ എന്നിവരെ കണ്ടെത്തി സംഘം രൂപീകരിക്കും. സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുക്കാന്‍ മേന്റെര്‍മാരെ പ്രോത്സാഹിപ്പിക്കും. വ്യവസായ വിദ്യാഭ്യാസ ഗവേഷണ ശാസ്ത്ര സമൂഹത്തില്‍ നിന്നുള്ളവര്‍ ഉള്‍പെട്ടതായിരിക്കും മേന്റെര്‍മാരുടെ സംഘം.

  4. രൂപകല്പനയും വികസനവും

    1. രൂപകല്പനക്കുളള ശില്പശാല: രൂപകല്പന സംബന്ധിച്ച് ചിന്ത, വ്യാവസായിക രൂപകല്പന സംബന്ധിച്ച ശില്പശാലകള്‍ എന്നിവ സ്റ്റാര്‍ട്ടപ്പുകളില്‍ രൂപകല്പനക്കുള്ള കഴിവ് വര്‍ധിപ്പിക്കുന്നതിനായി സംഘടിപ്പിക്കും.

    2. വികസനത്തിനും പരീക്ഷണത്തിനുമുള്ള സഹായം: സാങ്കേതിക പങ്കാളികളുടെ സഹായത്തോടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വികസനത്തിനും പരീക്ഷണത്തിനുമുള്ള വേദി ഒരുക്കും.

  5. സ്റ്റാര്‍ട്ടപ്പ് ബോക്സുകള്‍
    ഉത്പന്നം വികസിപ്പിക്കുന്നതിന് ആവശ്യമുള്ള മികച്ച ഉപകരണങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബന്ധപ്പെട്ട ഇന്‍കുബേറ്റര്‍ വഴി KSUM-ന്റെ പദ്ധതി പ്രകാരം നല്‍കും.


സ്ഥിതീകരണം വാണിജ്യവല്‍ക്കരണം