Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

10.1. സ്ഥിതീകരണം

  1. വിദഗ്ദ്ധരുടെ മൂല്യനിര്‍ണയം
    1. സാങ്കേതിക പ്രയോഗികത : സ്റ്റാര്‍ട്ട്‌അപ്പുകള്‍ക്ക് അവരുടെ ഉല്പന്നങ്ങളുടെ സാങ്കേതിക പ്രയോഗികതയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് സാങ്കേതിക വിദഗദ്ധരുടെ ഒരു ശൃംഖലയുടെ സേവനം ലഭ്യമാകും. വിദ്യാഭ്യാസ ഗവേഷണ ശാസ്ത്ര സ്ഥാപനങ്ങളിലേയും KSCSTEലേയും വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട പട്ടിക KSUM-ല്‍ ലഭ്യമാണ്
    2. വിപണന പ്രായോഗികത: നിര്‍ദേശിച്ച വികസനത്തിന്റെ വിപണന പ്രായോഗികത KSUM-ന് TIE-യുമായും മറ്റു വ്യാവസായിക സംഘടനകളുമായും നിലവിലുള്ള മേന്റെര്‍ ശൃംഖല / ബിസിനസ് മേന്റെര്‍ ശൃംഖലയുമായി ദീര്‍ഘിപ്പിച്ചതിലൂടെ നിര്‍ണ്ണയിക്കാനാകും
  2. ആശയം പരിഷ്ക്കരിക്കുന്നതിനുള്ള സഹായം: വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്യുന്ന നൂതന ആശയങ്ങള്‍ പരിഷ്ക്കരിക്കുന്നതിനു സഹായം നല്‍കും .
  3. പേറ്റന്റ് സഹായ പദ്ധതി: KSUM-ലൂടെ നിലവില്‍ ലഭ്യമായ പേറ്റന്റ് സഹായ പദ്ധതിയെ ദേശീയ പേറ്റന്റ് പദ്ധതിയുമായി സംയോജിപ്പിച്ച് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ ഒരു സഹായ പദ്ധതി രൂപീകരിക്കും. പേറ്റന്റ് ഫയല്‍ ചെയ്യുന്നതിനുള്ള ചെലവ് തിരികെ നല്‍കുന്ന നിലവിലുള്ള പദ്ധതിയില്‍ പേറ്റന്റ് ലഭ്യമാക്കാവുന്ന നൂതനതയെ കണ്ടെത്തുകയും അവ വികസിപ്പിക്കുന്നതിനായി ഇന്നവേറ്റര്‍/ഇന്‍വെന്റര്‍ എന്നിവര്‍ക്ക് സഹായം നല്‍കി പേറ്റന്റ് ഉല്പാദിപ്പിക്കുന്ന പദ്ധതി ആക്കുന്നതിനുള്ള സഹായം നല്‍കും.


സ്റ്റാര്‍ട്ട്‌ അപ്പ്‌ ജീവചക്രത്തിലെ സഹായങ്ങള്‍ ഉല്പന്ന വികസനം