Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

7. സാങ്കേതിക വിപണനത്തിനുള്ള കേന്ദ്രം/വേദി

ഇന്നവേറ്റര്‍മാരേയും വ്യവസായ സ്ഥാപനങ്ങളേയും ബന്ധപെടുത്തുന്നതിനുള്ള വേദിയാണ് സാങ്കേതിക വിപണന കേന്ദ്രം. സാങ്കേതികതയും വിജ്ഞാനവും കൈമാറുന്നതിനുള്ള കേന്ദ്രമാകും ഇത്. ഇന്നവേറ്റര്‍മാര്‍ക്കും വ്യവസായത്തിന് അനുവദിക്കാനും ഗവേഷണം നടത്തി ഉല്പന്നങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിനുള്ള ഉയര്‍ന്ന നിലവാരമുള്ള പരീക്ഷണശാല (MIT മീഡിയ ലാബ്‌ പോലെ ഉള്ളവ) സാങ്കേതിക വിപണന കേന്ദ്രത്തിന്റെ ഭാഗമായി സ്ഥാപിക്കും. പ്രസ്തുത കേന്ദ്രത്തിനു രണ്ടു തലങ്ങള്‍ ഉണ്ടായിരിക്കും

  1. VSSC/ISRO,CDAC, ശ്രീ ചിത്ര എന്നിവ പോലുള്ള സ്ഥാപനങ്ങളുടെ കൈവശമുള്ള കൈമാറ്റം ചെയ്യപ്പെടാവുന്ന സാങ്കേതികതയും, ബന്ധപ്പെട്ട ആശയങ്ങള്‍ എടുക്കുന്നവര്‍ക്ക് ഉല്പന്നം ആക്കാനും വിപണിയില്‍ എത്തിക്കാനും ഉള്ള കഴിവ് വര്‍ധിപ്പിക്കുന്നതിനും അത് സഫലീകരിക്കുന്നതിനായി ബന്ധപ്പെടുന്നതിനുള്ള ഒരു വെര്‍ച്വല്‍ വേദി.
  2. വെര്‍ച്വല്‍ വേദിയിലെ സംവേദനത്തില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ക്ക് സാങ്കേതിക വിപണന കേന്ദ്രത്തില്‍ സ്ഥാനം നല്‍കും. വിവിധ മേഖലകള്‍ ഉള്‍പ്പെടുന്ന ഒരു പരീക്ഷണശാല ടെക്നോളജി ഇന്നവേഷന്‍ സോണില്‍ സ്ഥാപിക്കുന്നതിനു പരിശ്രമിക്കും. ഇന്നൊവേറ്റര്‍മാര്‍ക്കും കമ്പനി സ്ഥാപകര്‍ക്കും വിപണനം വര്‍ധിപ്പിക്കുന്നതിനും തന്ത്രം ആസൂത്രണം ചെയ്യുന്ന വിദഗ്ദ്ധരുടെ പ്രതികരണം ലഭ്യമാക്കുന്നതിനുമുള്ള അവസരം ഈ വേദി നല്‍കും.
    വിജയകരമായ സ്റ്റാര്‍ട്ട്‌ അപ്പുകള്‍ക്ക് ആവശ്യമുള്ള സഹായം ഈ പരിപാടിയിലൂടെ നല്‍കുകയും ഗവേഷണ സ്ഥാപനങ്ങളുടെയും സര്‍വകലാശാലകളുടെയും ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള അവസരം സ്റ്റാര്‍ട്ട്‌ അപ്പുകള്‍ക്ക് ലഭ്യമാകുകയും ചെയ്യും.

വിജയകരമായ സ്റ്റാര്‍ട്ട്‌ അപ്പുകള്‍ക്ക് ആവശ്യമുള്ള സഹായം ഈ പരിപാടിയിലൂടെ നല്‍കുകയും ഗവേഷണ സ്ഥാപനങ്ങളുടെയും സര്‍വകലാശാലകളുടെയും ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള അവസരം സ്റ്റാര്‍ട്ട്‌ അപ്പുകള്‍ക്ക് ലഭ്യമാകുകയും ചെയ്യും.



ഗ്രാന്‍ഡ് ഇന്നവേഷന്‍ ചലഞ്ച് കേരള ഭാവി ഗവേഷണ പരീക്ഷണശാല