Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

5. KSUM 2.0

നയം നടപ്പിലാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായ കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ (KSUM) (മുമ്പ് ടെക്നോപാര്‍ക്ക് TBI), മാര്‍ഗ്ഗനിര്‍ദ്ദേശ സഹായം, അടിസ്ഥാന സൗകര്യം, സംരംഭകത്വ വികസന പരിപാടി, സീഡ് ഫണ്ട് സഹായം എക്സ്പോഷര്‍ പരിപാടി എന്നിവ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മുന്നോട്ട് വയ്ക്കുന്നു. നിലവിലുള്ള സ്റ്റാര്‍ട്ടപ്പ് നയം കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ വിജയകരമായി നടപ്പാക്കുകയും ചലനാത്മകമായ ഒരു സ്റ്റാര്‍ട്ടപ്പ് പരിസര നിര്‍മ്മിതിയ്ക്ക് അടിസ്ഥാനമിടുകയും ചെയ്തിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനങ്ങളില്‍ എണ്ണത്തിലും ഗുണത്തിലും കാര്യമായ വര്‍ദ്ധനവാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ 2.0 ഈ ദിശയിലേയ്ക്കുള്ള ചുവടുവയ്പാണ്.

നൂതനത നയിക്കുന്ന സംരംഭകത്വവും വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്ന നൂതനതയെ വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ എന്നിവയിലാണ് കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. പൊതുസമൂഹം, ഗ്രാമപ്രദേശങ്ങളിലെ ഇന്നവേറ്റര്‍മാര്‍, 'Jugad' ഇന്നവേഷനുകള്‍ എന്നിവയില്‍ നിന്നും സാങ്കേതിക സര്‍വ്വകലാശാലകളെയും വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളെയും ബന്ധപ്പെടുത്തി നൂതനത വളര്‍ത്തിയെടുത്ത് വിപണന തലത്തിലേക്ക് എത്തിക്കുന്നതിനുള്ള വ്യക്തമായ നടപടിക്രമങ്ങളാണ് നടപ്പിലാക്കുന്നത്. മറ്റൊരു ഭാഗത്ത് ഗവേഷണ വികസന സ്ഥാപനങ്ങളും ഏറ്റവും പുതിയ സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങളും വിജ്ഞാന ആസ്തിയും വിവിധ സാങ്കേതികതയിലുള്ള മുന്നേറ്റവും അവരുടെ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൃഷ്ടിച്ചുവരുന്നു. ഈ മുന്നേറ്റങ്ങള്‍ സമൂഹത്തിന്റെ പൊതുനന്മയ്ക്ക് ലഭ്യമാവു കയോ വിപണനത്തിനെത്തുകയോ ചെയ്യുന്നില്ല. അത്തരം കഴിവുകളും നൂതനതയും കണ്ടെത്തുകയും അവരെ മുന്‍നിരയിലെത്തിക്കേണ്ടതുമാണ്. വിപണിയില്‍ വിജയിച്ച ബിസിനസിന്റെ ഏറ്റവും വലിയ ഉത്തേജക ശക്തി ഓരോ നൂതനതയും സമൂഹം അഭിമുഖീകരിക്കുന്ന ഏതെങ്കിലും പ്രശ്നങ്ങള്‍ നിലവിലുള്ളതിലും മെച്ചപ്പെട്ട രീതിയില്‍ പരിഹരിക്കാനുതകുന്നത് എന്നതാണ്. വര്‍ദ്ധിച്ച മുന്നേറ്റവും, പൊതുജനം പ്രത്യേകിച്ചും ഗ്രാമീണ മേഖലയിലെ ചെലവ് കുറഞ്ഞ നൂതനത എന്നിവ കണ്ടെത്തി അടുത്ത ഘട്ടത്തിലെത്തിക്കേണ്ടതിനുള്ള ആസൂത്രണം, ഇത്തരം സംവിധാനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.

ഓപ്പണ്‍ ഇന്നവേഷനുള്ള വേദി: കോര്‍പ്പറേറ്റ് ബിസിനസ് മാതൃകകളുടെ ഘടകമായ ഓപ്പണ്‍ ഇന്നവേഷനുള്ള വേദിയും സൃഷ്ടിക്കണം. അതിലൂടെ ആന്തരികമായി ഉല്‍പാദിപ്പിക്കുന്ന വിജ്ഞാനവും പുറത്ത് ഉല്‍പാദിപ്പിക്കുന്ന വിജ്ഞാനവും സംയോജിപ്പിക്കാനാകും. ബിസിനസില്‍ നൂതനതയുടെ നിലവാരം ഉയര്‍ത്തുന്നതിന് ഇത് അവരെ സഹായിക്കും. ഇത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം കമ്പനിയുടെ പേറ്റന്റ് സ്വതന്ത്രമായ ഒരു മൂന്നാമത് സ്ഥാപനത്തിന് നല്‍കുകയും അതിനെ ഒരു പൊതു പട്ടികയിലുള്‍പ്പെടുത്തുകയോ പരിമിതിയില്ലാത്ത ലൈസന്‍സ് നല്കി പൊതുവായി ഉപയോഗിക്കാന്‍ അവസരം നല്‍കുകയോ എന്നതാണ്. തുറന്ന നൂതനതയിലൂടെ ബിസിനസ് തലത്തില്‍ മത്സരത്തിന്റെ ആനുകൂല്യവും അതിലൂടെ നൂതനതയ്ക്ക് കമ്പനിയ്ക്ക് പുറത്ത് വിപണിയിലെത്തുന്നതിനോ ഒരു പ്രദേശത്ത് പ്രചാരണത്തിനോ അവസരം ലഭിക്കും. മനുഷ്യവിഭവ ശേഷി വിനിയോഗിക്കുന്നതിനും പുതിയ സാങ്കേതിക ഉല്പന്നങ്ങളുണ്ടാകുന്നതിനും ഇത് സഹായകരമാകും. കോര്‍പറേറ്റുകള്‍ ആരംഭിക്കുന്ന തുറന്ന നൂതനതയ്ക്ക് സര്‍ക്കാര്‍ പ്രോത്സാഹനവും അംഗീകാരവും നല്‍കുകയും ആവശ്യമായ അടിസ്ഥാന സൗകര്യം ഉറപ്പാക്കുകയും ചെയ്യും.



സ്റ്റാന്‍ഡേര്‍ഡ് നിക്ഷേപ സഹായധനം‌‌ ഗ്രാന്‍ഡ് ഇന്നവേഷന്‍ ചലഞ്ച് കേരള